Post Category
തപാൽ സേവനങ്ങൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ഡാക് അദാലത്ത് 30ന്
തിരുവനന്തപുരം ആർ.എം.എസ് ഡിവിഷന്റെ പരിധിയിലെ തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും പരിഗണിക്കുന്നതിനുള്ള ഡാക് അദാലത് നവംബർ 30ന് രാവിലെ 11ന് ഗൂഗിൾ മീറ്റ് വഴി നടത്തും. അദാലത്തിൽ പരിഗണിക്കേണ്ട പരാതികളും നിർദേശങ്ങളും പരാതിക്കാരന്റെ ഇ-മെയിൽ വിലാസം, വാട്സ്ആപ് നമ്പർ എന്നിവ സഹിതം നവംബർ 29ന് വൈകിട്ട് 5ന് മുമ്പ് ssrmtv.keralapost@gmail.com, rmsdotv.kl@indiapost.gov.in എന്നീ വിലാസങ്ങളിൽ അയയ്ക്കണം. ഗൂഗിൾ മീറ്റിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് പരാതിക്കാരന്റെ മൊബൈൽ നമ്പറിലോ ഇ-മെയിൽ വിലാസത്തിലോ അയച്ചുനൽകും.
date
- Log in to post comments