Skip to main content
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാനന്തവാടി എം.ജി. എം സ്‌കൂൾ

*ഓവറോൾ കീരിടം ചൂടി മാനന്തവാടി എം.ജി.എം *

മുട്ടിൽ ഡബ്ല്യൂ.എം. ഒ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ വേദികളിലായി നാല് ദിവസം അരങ്ങേറിയ ജില്ലാ സ്കൂൾ കലോത്സവത്തിൽ 275 പോയിന്റ് നേടി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂൾ ഓവറോൾ കിരീടം ചൂടി. 191 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി. ഉപ ജില്ല തലത്തിൽ 434 പോയിൻ്റോടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ  സുൽത്താൻ ബത്തേരി ഒന്നാമതെത്തി. 429 പോയിന്റുമായി മാനന്തവാടി രണ്ടാം സ്ഥാനവും 324 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 465 പോയിന്റുമായി മാനന്തവാടി ഒന്നാമതെത്തിയപ്പോൾ 406 പോയിന്റുമായി വൈത്തിരിയും 403 പോയിന്റുമായി ബത്തേരിയും രണ്ടും  മൂന്നും സ്ഥാനങ്ങൾ നേടി.  യു.പി വിഭാഗത്തിൽ 183 പോയിന്റുമായി മാനന്തവാടി ഒന്നാം സ്ഥാനവും 177 പോയിന്റുമായി സുൽത്താൻ ബത്തേരി രണ്ടാം സ്ഥാനവും 174 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനവും പങ്കിട്ടു.
യു.പി വിഭാഗം സംസ്കൃത മേളയിൽ 45 പോയിന്റുമായി സെന്റ് തോമസ് നടവയൽ ഒന്നാം സ്ഥാനവും 40 പോയിന്റുമായി സുൽത്താൻ ബത്തേരി  അസംപ്ഷൻ എ.യു.പി സ്കൂൾ  രണ്ടാം സ്ഥാനവും നേടി. അറബിക് വിഭാഗത്തിൽ 45 പോയിന്റുമായി മുട്ടിൽ ഡബ്ല്യു.ഒ യു.പി സ്കൂൾ ഒന്നാമതെത്തി. 25 പോയിന്റുമായി പിണങ്ങോട് ജി.യു.പി സ്കൂൾ  രണ്ടാം സ്ഥാനം സ്വന്തമാക്കി. ജനറൽ വിഭാഗത്തിൽ 60 പോയിന്റുമായി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂൾ  ഒന്നാമതെത്തി. 30 പോയിന്റ് വീതം നേടി പടിഞ്ഞാറത്തറ എ.യു.പി.എസും സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂളും  രണ്ടാം സ്ഥാനം പങ്കിട്ടു.
ഹൈസ്കൂൾ വിഭാഗം സംസ്കൃത മേളയിൽ 64 പോയിന്റുമായി പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 45 പോയിന്റുമായി സുൽത്താൻ ബത്തേരി അസംപ്ഷൻ എച്ച്.എസ്  രണ്ടാം സ്ഥാനവും നേടി. അറബിക് വിഭാഗത്തിൽ 65 പോയിന്റുമായി മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസും പിണങ്ങോട് ഡബ്ല്യു.എച്ച്.എസ്.എസും  ഒന്നാം സ്ഥാനം പങ്കിട്ടു. 35 പോയിന്റുമായി പനമരം ക്രസന്റ് പബ്ലിക് സ്കൂൾ  രണ്ടാം സ്ഥാനത്തെത്തി. ജനറൽ വിഭാഗത്തിൽ 145 പോയിന്റുമായി മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ്  ഒന്നാമതും 95 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹയർസെക്കൻഡറി വിഭാഗത്തിൽ 90 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 83 പോയിന്റുമായി മീനങ്ങാടി ജി.എച്ച്.എസ്.എസ്  രണ്ടാം സ്ഥാനവും നേടി.

date