Skip to main content
എച്ച് എസ് വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ ജി.വി. എച്ച്.എസ്.എസ് മാനന്തവാടിയിലെ വിദ്യാർത്ഥികൾ

*മംഗലംകളിയില്‍ ഒന്നാമതായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് *

മുട്ടില്‍ ഡബ്ല്യു.ഒ.എച്ച്.എസ്.എസില്‍ നടക്കുന്ന കൗമാര കലാ മാമാങ്കത്തില്‍ തുടര്‍ വിജയങ്ങള്‍ കരസ്ഥമാക്കി മാനന്തവാടി ജി.വി.എച്ച്.എസ്.എസ്.  കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മംഗലംകളിയില്‍ ഒന്നാം സ്ഥാനം നേടിയാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടിയത്. വടക്കന്‍ കേരളത്തിലെ മാവിലന്‍, മലവേട്ടുവന്‍ ഗോത്രസമൂഹങ്ങളുടെ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന തനത് സംഗീത-നൃത്ത രൂപമാണ് മംഗലംകളി. പ്രധാനമായും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പ്രചാരത്തിലുള്ള ഈ കലാരൂപം ഗോത്ര പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷമായ ആവിഷ്‌കാരമാണ്. തനിമയാര്‍ന്ന ചുവടുകളും താളവും സംഗീതവും കോര്‍ത്തിണക്കിയ അവതരണമാണ് മത്സരത്തില്‍ ടീമിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ആര്യ, അശ്വനി, അഹന്യ, വൈശാഖി, പ്രവീണ, അളകനന്ദ, അനീഷ, കൃഷ്ണപ്രിയ, സഞ്ജയ്, അപ്പു, മായ, അഭിജിത്ത് എന്നിവരടങ്ങിയ 12 വിദ്യാര്‍ത്ഥികളാണ്  നേട്ടം കൈവരിച്ചത്.

date