*രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയാകാനൊരുങ്ങി വയനാട്; പ്രഖ്യാപനം ഇന്ന് *
വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് (നവംബര്‍ 27) പ്രഖ്യാപിക്കും. വൈകിട്ട് നാലിന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ എന്നിവര്‍ പങ്കെടുക്കും. ഇ-മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കിയ ജില്ലയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കൂടുതല്‍ ഇ-മലിന്യം കൈമാറിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്യും. ഇ-മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഇ-മാലിന്യ മുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി 27 ന് ഉച്ചയ്ക്ക് കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയം വരെ ഹരിതകര്‍മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്., എന്‍.സി.സി., എസ്.പി.സി. കേഡറ്റുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന വിളംബര റാലി നടക്കും.
- Log in to post comments