Post Category
കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം; ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു
കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്ന് കോടി രൂപ ചെലവില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് നിര്‍മിക്കുന്നതിന് സാങ്കേതിക അനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി കെ. പ്രേമന് എം.എല്‍.എ അറിയിച്ചു. 2022-23 വാര്‍ഷിക പദ്ധതിയിലും 2023-24 ബജറ്റിലും ഉള്‍പ്പെടുത്തിയ പ്രവൃത്തിക്ക് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 10,882 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ടെറസില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ഫയര്‍ ടാങ്കും സജ്ജമാക്കും. അനുബന്ധ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കെട്ടിട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
date
- Log in to post comments