Post Category
ലക്കിടി ഞാവളിന്‍കടവ് തീരദേശ റോഡ് നവീകരണത്തിന് തുടക്കമായി
ലക്കിടി ഞാവളിന്‍കടവ് തീരദേശ റോഡിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. അകലൂര്‍ കാച്ചാംകുന്ന് റെയില്‍വേ പരിസരത്ത് നടന്ന ചടങ്ങില്‍ കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.
ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചിത്ര ചടങ്ങില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈതന്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സോജന് ജോസ്, വാര്‍ഡ് അംഗങ്ങളായ അംബിക അനില്‍, തുഷാര പ്രസാദ്, മുന്‍ വൈസ് പ്രസിഡന്റ് എം. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments