Skip to main content

വെറ്ററിനറി ഡോക്ടര്‍ അഭിമുഖം

പാലക്കാട് ബ്ലോക്കിലെ പറളി എ.ബി.സി സെന്ററിലേക്ക് രജിസ്റ്റേര്‍ഡ് വെറ്ററിനറി ഡോക്ടര്‍ നിയമനത്തിനുള്ള അഭിമുഖം നവംബര്‍ 25ന് രാവിലെ 10.30ന്  നടക്കും. വെറ്ററിനറി ബിരുദ സര്‍ട്ടിഫിക്കറ്റ്, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സഹിതം പാലക്കാട് വി.എച്ച് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേമ്പറില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 0491 2520297.

date