നെല്ലിയാമ്പതിയില്‍ വനസംരക്ഷണ സമിതിയുടെ പി.എസ്.സി പരിശീലനം ആരംഭിച്ചു
നെല്ലിയാമ്പതിയില്‍ വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷനില്‍ പി.എസ്.സി പരിശീലനം ആരംഭിച്ചു. പരിശീലനോദ്ഘാടനം വിദ്യാര്‍ഥികള്‍ക്ക് പുസ്തകം വിതരണം ചെയ്ത് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാണ്ടി നിര്‍വഹിച്ചു. നെല്ലിയാമ്പതിയിലെ വിദ്യാര്‍ഥികള്‍ 30 കിലോമീറ്റര്‍ സഞ്ചരിച്ച് നെന്മാറയിലെത്തിയാണ് പി.എസ്.സി പരിശീലനം നേടിയിരുന്നത്. ഇതിന് ശാശ്വത പരിഹാരമായാണ് വനസംരക്ഷണ സമിതി പരിശീലനം ആരംഭിച്ചത്. പിഎസ്.സി പഠനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കുമെന്നും വനംവകുപ്പിന്റെ എല്ലാവിധ സഹായവും ഉണ്ടാകുമെന്നും മുഖ്യഥിതിയായി പങ്കെടുത്ത നെല്ലിയാമ്പതി റെയ്ഞ്ച് ഓഫീസര്‍ വി.പി മുരളീദാസ് പറഞ്ഞു. വി.എസ്.എസ് പ്രസിഡന്റ് ഗംഗാധരന്‍ അധ്യക്ഷനായ പരിപാടിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുജീബ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍. ജയേന്ദ്രന്‍, വി. അഭിലാഷ്, വി.എസ്.എസ് എക്‌സിക്യൂട്ടീവ് അംഗം പരമന്‍, സെക്രട്ടറി നിതിന്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments