Skip to main content
പട്ടിത്തറയില്‍ ഔഷധസസ്യ കൃഷിക്ക് തുടക്കമായി; കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക ലക്ഷ്യം

പട്ടിത്തറയില്‍ ഔഷധസസ്യ കൃഷിക്ക് തുടക്കമായി; കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക ലക്ഷ്യം

കര്‍ഷകര്‍ക്ക് വിപണന സൗകര്യമൊരുക്കി സ്ഥിരവരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ഔഷധസസ്യ കൃഷി പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിവകുപ്പിന്റെ 'ആത്മ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ആവശ്യമായ ശാസ്ത്രീയ പരിശീലനം നല്‍കിയ ശേഷമാണ് കൃഷി ആരംഭിച്ചത്.

കോയമ്പത്തൂര്‍ ആര്യവൈദ്യശാലയുമായി ഏര്‍പ്പെട്ടിട്ടുള്ള 'ബൈബാക്ക്' കരാര്‍ അടിസ്ഥാനത്തിലാണ് കൃഷി ചെയ്യുന്നത്. ഇതേതുടര്‍ന്ന് വിളവെടുപ്പിന് ശേഷം വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് കര്‍ഷകര്‍ക്ക് ആശങ്കപ്പെടേണ്ടതില്ല. ആടലോടകം, ചിറ്റരത്ത തുടങ്ങിയ ഔഷധസസ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്.

കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ വിതരണം ചെയത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. ഷാജഹാന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. വിനോദ്, വാര്‍ഡ് മെമ്പര്‍ ബിന്ദു, പ്ലാന്‍ കോര്‍ഡിനേറ്റര്‍ മൊയ്തീന്‍ കുട്ടി, പഞ്ചായത്ത് സെക്രട്ടറി വിഘ്‌നേഷ്, കൃഷി ഓഫീസര്‍ എം.എസ് ശ്രീലക്ഷ്മി, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date