Skip to main content

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

 

കോഴിക്കോട് ജില്ലയിൽ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ ഭൗതികശരീരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം എംബാം ചെയ്ത് റോഡ് മാർഗമോ വിമാനമാർഗമോ സ്വദേശത്ത് എത്തിക്കുന്നതിന് സന്നദ്ധതയുള്ള ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ രണ്ടിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ ലേബർ ഓഫീസുമായി 0495-2370538 എന്ന നമ്പറിൽ ബന്ധപ്പെടാം.

date