Skip to main content

വിദ്യാര്‍ത്ഥികള്‍ക്കായി 'പാസ് വേഡ്' വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിലും ആതവനാട് മാട്ടുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 'പാസ് വേഡ്' ക്യാമ്പ് സംഘടിപ്പിച്ചു. സമയക്രമീകരണം, നേതൃത്വപാടവം, വ്യക്തിത്വ വികസനം, പ്രചോദനം, തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം, ലക്ഷ്യനിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ ജമാലുദ്ദീന്‍ മാളികുന്ന്, അഷ്‌റഫ് രാങ്ങാട്ടൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വളാഞ്ചേരി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ നുസ്രത്ത് ക്യാമ്പ് വിശദീകരണം നടത്തി.

കോളേജുതല ക്യാമ്പ് വളാഞ്ചേരി നഗരസഭാ അധ്യക്ഷ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ടി. നിസാബ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രാജന്‍ പരപ്പില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ എം.കെ. ജമീല, കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ഏകോപക ഡോ. റബീന അലാവുദ്ദീന്‍ സ്വാഗതവും വി.പി. മുഹമ്മദ് ഷഹല്‍ നന്ദിയും പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറിതല ക്യാമ്പ് ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് യാഹു കോലിശ്ശേരി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിത കുന്നക്കാട്ട് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ ഉസ്മാന്‍ പൂളക്കോട്ട്, പ്രിന്‍സിപ്പല്‍ സുഹൈല്‍ സാബിര്‍ പൂച്ചെങ്ങല്‍, തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശ വിഭാഗം ഏകോപകന്‍ കെ. ഫാരിഷ്, അധ്യാപകരായ മുഹമ്മദ് ബഷീര്‍, അബ്ദുല്‍ അസീസ്, വിവേക്, അര്‍ഷദ്, ധന്യ, രേഷ്മ, കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. നാജിയ നന്ദി പറഞ്ഞു.

date