Skip to main content

കൊണ്ടോട്ടി യാത്രി നിവാസ് അമ്പലക്കണ്ടി ഭവനസുരക്ഷാ പദ്ധതിക്ക് 52 ലക്ഷം രൂപയുടെ ഭരണാനുമതി

കൊണ്ടോട്ടി നഗരസഭയിലെ യാത്രി നിവാസ് അമ്പലക്കണ്ടി ഭവനസുരക്ഷാ പദ്ധതിക്കായി പട്ടികജാതി വികസന വകുപ്പ് 52 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. വകുപ്പിന്റെ കോര്‍പസ് ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സമര്‍പ്പിച്ച നിര്‍ദേശം വകുപ്പുതല കര്‍മസമിതി പരിശോധിച്ചതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. കൊണ്ടോട്ടി നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. ജില്ലാതല ഏകോപന സമിതിയുടെ അംഗീകാരത്തോടെ ദര്‍ഘാസ് നടപടികള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പദ്ധതി പൂര്‍ത്തീകരണ റിപ്പോര്‍ട്ട്, ധനവിനിയോഗ സാക്ഷ്യപത്രം, ഗുണഭോക്താക്കളുടെ വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കാനും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ടി.പി. അഷ്‌റഫലി എം.എല്‍.എയുടെ ഇടപെടലിന്റെയും മന്ത്രിതലത്തില്‍ നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകളുടെയും ഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.

date