Skip to main content

*അന്താരാഷ്ട്ര ചലചിത്രോൽസവം; ഡോക്യുമെന്‍ററി മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു*

സുൽത്താൻ ബത്തേരി നഗരസഭ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വയനാടിൻ്റെ (ഐ എഫ് എഫ് ഡബ്ല്യൂ) മത്സര വിഭാഗത്തിലേക്ക് ഡോക്യുമെൻ്ററികൾ ക്ഷണിക്കുന്നു. ഗോത്രജീവിതം പ്രമേയമാക്കിയ ഡോക്യുമെൻ്ററികളാണ് പരിഗണിക്കുന്നത്. സമയ നിയന്ത്രണം ഇല്ലാതെ ഒറ്റ കാറ്റഗറി ആയിട്ടാകും മത്സരം. മലയാളം  ഒഴികെയുള്ള ഭാഷയിൽ തയ്യാറാക്കുന്ന  ഡോക്യുമെൻ്ററികൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ നിർബന്ധമാണ്. 2020 ജനുവരിക്ക് ശേഷം നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങൾ പരിഗണിക്കും. മത്സരവിഭാഗത്തിൽ ലഭിക്കുന്ന ഡോക്യമെൻ്ററികൾ ജനുവരി ആറ്, ഏഴ്, എട്ട് തീയതികളിലായി ബത്തേരിയിൽ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലേക്കായി rootandroutescollective@gmail.com എന്ന ഇ മെയിലിലേക്ക് ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ വിമിയോ ലിങ്കായി ഡിസംബർ 15 നകം എൻട്രികൾ അയക്കണം. ഫോണ്‍: 8075254314.

date