Skip to main content

റിഥം ആര്‍ട്ട് ട്രൂപ്പ്: സ്‌ക്രീനിങ് നവംബര്‍ 26ന്

കേരള സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന റിഥം ആര്‍ട്ട് ട്രൂപ്പിലേക്കുള്ള സ്‌ക്രീനിങ് നവംബര്‍ 26ന് ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസ ഭവനില്‍ നടക്കും. രാവിലെ 9.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. 10 മുതല്‍ നൃത്തം, ഉച്ചയ്ക്ക് രണ്ടുമുതല്‍ സംഗീതം, വാദ്യസംഗീതം എന്നീ വിഭാഗങ്ങളിലാണ് സ്‌ക്രീനിങ്. രജിസ്റ്റര്‍ ചെയ്തവര്‍ നേരിട്ട് പങ്കെടുക്കണം. സ്‌ക്രീനിങ്ങില്‍ പങ്കെടുക്കാത്തവരെ ട്രൂപ്പിലേക്ക് പരിഗണിക്കില്ല. ഫോണ്‍: 0468 2325168, 7593878154.

date