Post Category
അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ വികസിത് ഭാരത്-ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന് (ഗ്രാമീണ്‍) പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം, മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ, ഐ.ടി.ഐയും പ്രവൃത്തി പരിചയവും അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി നവംബര്‍ 28 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 252029.
date
- Log in to post comments