Post Category
തരൂര്‍പള്ളി - കുട്ടന്‍കോട് റോഡ് നവീകരണം; ഒരു കോടി രൂപയുടെ ഭരണാനുമതി
തരൂര്‍ മണ്ഡലത്തിലെ തരൂര്‍പള്ളി - കുട്ടന്‍കോട് റോഡ് നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.പി സുമോദ് എം.എല്‍.എ അറിയിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. റോഡിന്റെ 0/000 കിലോമീറ്റര്‍ മുതല്‍ 2/200 വരെ ദൂരമാണ് നവീകരിക്കുന്നത്. 40 എം.എം കനത്തില്‍ ചിപ്പിംഗ് കാര്‍പ്പെറ്റ് ചെയ്താണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
date
- Log in to post comments