Skip to main content

കാർഷിക സ്ഥിതിവിവരക്കണക്ക് ശേഖരണം: ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു*

 സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാർഷിക സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനുള്ള ഇ.എ.ആർ.എ.എസ് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അയ്യന്തോൾ എം.എസ്.എം.ഇ ഹാളിൽ നടന്ന പരിപാടി എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ് ഡയറക്ടർ ജി.എസ്. പ്രകാശ് (ഐ.ഇ.ഡി.എസ്) ഉദ്ഘാടനം ചെയ്തു.

നാടിന്റെ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്ക് സ്ഥിതിവിവരക്കണക്കുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10.5 കോടിയിലധികം എം.എസ്.എം.ഇ രജിസ്ട്രേഷൻ ഡാറ്റകളിൽ നിന്ന് പ്രധാന റിപ്പോർട്ടുകൾ തയ്യാറാക്കി രാജ്യത്തെ മുന്നോട്ട് നയിക്കാൻ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷോജൻ എ.പി. അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ ഗോപകുമാർ എസ്. മുഖ്യപ്രഭാഷണം നടത്തി.  തൃശ്ശൂർ ജില്ലയിലെ മുതിർന്ന പൗരന്മാരുടെ സാമൂഹിക-സാമ്പത്തിക-ആരോഗ്യ സ്ഥിതികളെ സംബന്ധിച്ച് തയ്യാറാക്കിയ ‘ജീവിത സായാഹ്നത്തിന്റെ നേർകാഴ്ചകൾ’ റിപ്പോർട്ട് ഗോപകുമാർ എസ്. പ്രകാശനം ചെയ്തു.

ജില്ലാ ഓഫീസർ സൈജോ ചാലിശ്ശേരി സ്വാഗതമാശംസിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ജോസഫ് എ.ഡി., എൻ.എസ്.ഒ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോളി വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു. റിസർച്ച് ഓഫീസർ (ഐ.ഐ.പി) അമൃത ഇ.എസ്. നന്ദി പറഞ്ഞു. സംസ്ഥാന സിവിൽ സർവീസ് കായിക മേളയിൽ വിജയികളായ ലിയോ ജോസ്, വിഷ്ണു സതീഷ് എന്നിവരെ യോഗത്തിൽ ആദരിച്ചു.

തുടർന്ന് നടന്ന സാങ്കേതിക സെഷനിൽ 'കീ പ്ലോട്ട് സെലക്ഷൻ ആൻഡ് ക്ലസ്റ്റർ ഫോർമേഷൻ', അടിസ്ഥാന ഭൂനികുതി പുതുക്കൽ (ബി.ടി.ആർ അപ്ഡേഷൻ), ജോലി വിഭജന പ്രസ്താവന തുടങ്ങിയ വിഷയങ്ങളിൽ തലപ്പിള്ളി താലൂക്കിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഇ.എം. സനീഷ് ക്ലാസെടുത്തു.

date