Post Category
'ഓറഞ്ച് ദ വേൾഡ്' ക്യാമ്പയിൻ: മാരത്തോൺ നവംബർ 25-ന്
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ഓറഞ്ച് ദ വേൾഡ്' ക്യാമ്പയിന്റെ ഭാഗമായി മലപ്പുറത്ത് മാരത്തോൺ സംഘടിപ്പിക്കുന്നു. നവംബർ 25-ന് രാവിലെ 6.30-ന് കോട്ടക്കുന്നിലാണ് മാരത്തോൺ നടക്കുന്നത്. ജില്ലാ വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാരത്തോൺ ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്യും.
date
- Log in to post comments