Skip to main content

വാച്ച്മാൻ കം ഹെൽപ്പർ നിയമനം

താനൂർ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ വാച്ച്മാൻ കം ഹെൽപ്പർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏഴാം ക്ലാസ് വിജയമാണ് യോഗ്യത. 40 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. പ്രതിദിനം 750 രൂപയാണ് വേതനം. താല്പര്യമുള്ളവർ അപേക്ഷ, ബയോഡേറ്റ, വയസ്സ്, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ ഏഴിനകം പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് താനൂർ, ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാമ്പസ്, തലക്കടത്തൂർ പി.ഒ, പിൻ- 676103 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അഭിമുഖം ഡിസംബർ ഒമ്പതിന് രാവിലെ 10.30-ന് കോളേജിൽ നടക്കും. ഫോണ്‍: 0494 2580048. 

date