ജില്ലാ സബ് ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ്: പൊന്നാനി എയിംസ് ആർച്ചറി അക്കാദമി ജേതാക്കൾ
ജില്ലാ ആർച്ചറി അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ പൊന്നാനി എയിംസ് ആർച്ചറി അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ റണ്ണറപ്പായി. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ക്യാമ്പസ് സെൻട്രൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 75-ഓളം കായികതാരങ്ങൾ പങ്കെടുത്തു. 10, 13, 15 വയസ്സിന് താഴെയുള്ള സബ് ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരങ്ങൾ നടന്നത്. ചാമ്പ്യൻഷിപ്പിൽനിന്ന് ഡിസംബർ അഞ്ച്, ആറ് തിയ്യതികളിൽ പെരുമ്പാവൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എ. ശ്രീകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സമാപന ചടങ്ങിൽ ജില്ലാ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് എം.പി.എ ഫൈസൽ കുരിക്കൾ വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു. സെക്രട്ടറി എം. അജിത്കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ശ്രീദേവി, പരിശീലകരായ വിഷ്ണു, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments