Post Category
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വാക്കത്തോൺ 25ന്
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന 'ഓറഞ്ച് ദ വേൾഡ്' (Orange the World) ക്യാംപയിന്റെ ഭാഗമായി ജില്ലയിൽ വാക്കത്തോൺ സംഘടിപ്പിക്കും. നവംബർ 25ന് വൈകിട്ട് 5.30ന് കവടിയാർ വിവേകാനന്ദ പാർക്കിൽനിന്ന് ആരംഭിച്ച് മാനവീയം വീഥിയിൽ വാക്കത്തോൺ സമാപിക്കും.
date
- Log in to post comments