Post Category
വര്‍ണ്ണോത്സവം സംഘടിപ്പിച്ചു
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ കുട്ടികളുടെ'വര്‍ണ്ണോത്സവം 2026' കലാമേളയും പഞ്ചായത്തുതല ശിശുദിനാഘോഷവും വള്ളിക്കോട് ഗവ. എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സോമന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വിവിധ അങ്കണവാടികളില്‍ നിന്നായി നൂറിലേറെ കുട്ടികള്‍ പാട്ട്, ആംഗ്യപ്പാട്ട്, സംഘഗാനം, ഫാന്‍സി ഡ്രസ്, നൃത്തം തുടങ്ങിയ ഇനങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജെയ്സി കോശി, പ്രസന്ന രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments