Skip to main content

പാരാ ലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു

പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും  താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു. കോഴഞ്ചേരി, തിരുവല്ല, അടൂര്‍, റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ക്ക് കീഴില്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ അതത് കമ്മിറ്റികളുടെ പരിധിയില്‍ വരുന്ന കോഴഞ്ചേരി-കോന്നി, തിരുവല്ല-മല്ലപ്പള്ളി, അടൂര്‍, റാന്നി താലൂക്കുകളില്‍ നിന്നുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹോണറേറിയം ലഭിക്കും. അപേക്ഷകര്‍ അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍പേഴ്‌സണ് ഡിസംബര്‍ അഞ്ചിന് മുന്‍പ്  അപേക്ഷ സമര്‍പ്പിക്കണം. പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം.  ഫോണ്‍ :  0468 2220141.

date