Skip to main content

ഇ.എ.ആർ.എ.എസ്. സർവേ; ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കോട്ടയം ജില്ലാ ഓഫീസിന്‍റെ നേതൃത്വത്തിൽ ഇ.എ.ആർ.എ.എസ്. സർവേയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ 2026-27 കാർഷിക വർഷത്തെ ജില്ലാതല വാർഷിക പരിശീലന പരിപാടി  സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണസമിതി  കോൺഫറൻസ് ഹാളിൽ  ദേശീയ സാമ്പിൾ സർവേ ഓഫീസ് ഫീൽഡ് ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇ.എം. വിബീഷ് ഉദ്ഘാടനം ചെയ്തു.

കേന്ദ്രസർക്കാർ  കാർഷിക മന്ത്രാലയം നടപ്പാക്കുന്ന ഇപ്രൂവ്മെന്‍റ് ഓഫ് അഗ്രികൾച്ചർ സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതിക്കു കീഴില്‍ സംസ്ഥാനത്തു നടപ്പാക്കുന്ന  ഇ.എ.ആർ.എ.എസ് പദ്ധതിയുടെ നിര്‍വഹണ ഏജൻസി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ്.

  വകുപ്പി് ഡെപ്യൂട്ടി ഡയറക്ടർ പി.ആർ.  ശ്രീലേഖ അധ്യക്ഷത വഹിച്ചു. ജോയിന്‍റ് ഡയറക്ടർ (സർവേ ഡിസൈൻ) എ.ആർ. യമുന, എൻ.എസ്.എസ്.ഒ. അസിസ്റ്റന്‍റ് ഡയറക്ടർ ജൂലിക ഗാർഗ്,  ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മേരി ജോർജ്, മണ്ണ് സംരക്ഷണ ഓഫീസർ പി.ബി. നീരജ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസർ പി.ഡി. പ്രിയദർശിനി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിന്ധു കെ. മാത്യു, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് അഡീഷണൽ ജില്ലാ ഓഫീസർമാരായ ആർ. ഷീജാമോൾ, ടി.കെ. പ്രദീപ് കുമാര്‍, റിസർച്ച് ഓഫീസർമാരായ പി.പത്മകുമാർ, സ്വപ്ന ജി. നായർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ പി. അനിൽകുമാർ പി, ഷിബു മുരുകൻ തദ്ദേശവകുപ്പ് ജൂനിയർ സൂപ്രണ്ട് ടി.എസ്. പ്രമോദ് എന്നിവർ പ്രസംഗിച്ചു.

date