Post Category
മേട്രൺ കം റെസിഡന്റ് ട്യൂട്ടർ
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലാ, വൈക്കം, കുറിച്ചി പ്രീമെട്രിക് ഹോസ്റ്റലുകളിൽ രാത്രികാല പഠന മേൽനോട്ടത്തിനായി മേട്രൺ കം റെസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 23ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം.
ബിരുദവും ബി.എഡുമുള്ള പട്ടികജാതിക്കാരെയാണ് പരിഗണിക്കുന്നത്. ഇവരുടെ അഭാവത്തിൽ മാത്രം പൊതുവിഭാഗത്തിലുള്ളവരെ പരിഗണിക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481-2562503.
date
- Log in to post comments