Skip to main content

തൃപ്രയാർ-കാഞ്ഞാണി-ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം

**

തൃപ്രയാർ - കാഞ്ഞാണി - ചാവക്കാട് റോഡിൽ കിലോമീറ്റർ 1/00 ഭാഗത്ത് ദേവസ്ഥാനം അമ്പലത്തിന് സമീപം കലുങ്ക് (കൽവെർട്ട്) നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ നവംബർ 23  മുതൽ  ഈ ഭാഗത്ത് വാഹന ഗതാഗതത്തിന് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വലപ്പാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പ്രവൃത്തി പൂർത്തീകരിച്ച് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത് വരെയാണ് നിയന്ത്രണം ഉണ്ടായിരിക്കുക.
 

date