ചക്കക്കൊമ്പന് : മൂന്നാം ദിന ദൗത്യം പുരോഗമിക്കുന്നു കാലാവസ്ഥ അനുകൂലം
ചിന്നക്കനാല്‍ മേഖലയില്‍ സ്ഥലവാസികള്‍ക്ക് ഭീഷണിയായി മാറിയ ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ളമൂന്നാം ദിവസത്തെ ദൗത്യത്തിന് വെള്ളിയാഴ്ച രാവിലെ തുടക്കമായി. അതിരാവിലെ ഒരു പ്രദേശവാസിയുടെ പറമ്പില്‍ കൃഷിനാശം വിതച്ച ചക്കകൊമ്പന്‍ ഇടിക്കുഴിയില് നിന്നും പിന്നീട് ജലാശയത്തിന്റെ അരികിലേക്ക് നീങ്ങി.ആനയിറങ്കല്‍ ഡാമിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്തേക്ക് പോയ കൊമ്പന് ഒരു മണിക്കൂറിനു ശേഷമാണ് മറയൂര്‍ കുടി ഭാഗത്തെ കരയിലേക്ക് നീങ്ങിയത് .
കൊക്കു പാറ ,വിമലാപ്പാറ ,സണ്ണി ഏറുമാടം മേഖലകളില്‍ സഞ്ചരിചാ ആനയെ ഓമനക്കുടി ഭാഗത്ത് എത്തിക്കാന്‍ ദൗത്യ സംഘം ശ്രമിക്കുകയാണ്.ഈ പ്രദേശം മയക്കു വേദി വയ്ക്കാന്‍ അനുകൂലമാണെന്നാണ് ദൗത്യ സംഘത്തിന്റെ വിലയിരുത്തല്‍ .
ഡോക്ടര്‍മാരടക്കം മയക്കുവെടി വെക്കുന്നതിനുള്ളരണ്ട് സംഘങ്ങളാണ് ആനയെ നിരീക്ഷിച്ചു വരുന്നത്. തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മയക്കുവെടി വെച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദൗത്യസംഘത്തിലെ മറ്റു ടീമുകളും തയ്യാറെടുത്തിട്ടുണ്ട്. കുങ്കിയാനകളെയും തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.
മയക്കുവെടിവെച്ച് പിടികൂടിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുകയാണ് ലക്ഷ്യം.
- Log in to post comments