Post Category
ഡിഫൻസ് പെൻഷനർമാർക്ക് ക്യാമ്പ് 27 ന്
ഡിഫൻസ് പെൻഷനർക്ക് പെൻഷൻ ലഭിക്കുന്നതിനായി വാർഷിക തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നൽകുവാനും സ്പർശുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുവാനും പരാതികൾ സമർപ്പിക്കാനുമായി നവംബർ 27ന് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ചെന്നൈ സി.ഡി.എ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ, ബാങ്ക് പാസ് ബുക്ക്, പി.പി.ഒ, ഡിസ്ചാർജ് ബുക്ക്/കുടുംബ വിവരങ്ങളുടെ പകർപ്പ് എന്നീ രേഖകളുമായി പുതുപ്പരിയാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ ഒൻപതിന് എത്തണമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
ഫോൺ: 04912971633
date
- Log in to post comments