Post Category
കുടുംബശ്രീ ആർ.പിമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു
ജില്ലാ കുടുംബശ്രീ മിഷൻ എഫ്.എൻ.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി റിസോഴ്സ് പേഴ്സൺമാർക്കായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസറും, ജില്ലാ ടി ബി ഓഫീസറൂമായ ആർ.ശ്രീജ പരിപാടി ഉദ്ഘാടനം ചെയ്തു.ദിശ ഡിഎംഡിഒ ബെൻസൻ റ്റി ബെന്നി,പിപിഎം കോർഡിനേറ്റർ (ഐ/സി) കെ.സി അക്ഷയ് ടിബി എന്നിവർ ക്ലാസെടുത്തു.ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ എസ്.സുനിൽ കുമാർ എച്ച്ഐവി എയ്ഡ്‌സ് ആക്ട് വിശദീകരിച്ചു.ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളിൽ നിന്നും നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ ഡെപ്യൂട്ടി ഡിഎംഒ യും ജില്ലാ എൻസിഡി നോഡൽ ഓഫീസറുമായ ഡോ. കാവ്യ കരുണാകരൻ പുകയില,പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം സംബന്ധിച്ച് വിഷയാവതരണം നടത്തി.കുടുംബശ്രീ എ ഡിഎംസി അനുരാധ,ജൻഡർ ജില്ലാ പ്രോഗ്രാം മാനേജർ ഗ്രീഷ്മ എന്നിവർ പങ്കെടുത്തു.
date
- Log in to post comments