Skip to main content

*അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷപരിപാടികൾ: രജിസ്ട്രേഷൻ 27 വരെ*

ജില്ലാ സാമൂഹികനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ഡിസംബർ മൂന്നിന്  രാവിലെ ഒമ്പത് മുതൽ മുട്ടിൽ വയനാട് ഓർഫനേജ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിൽ സംഘടിപ്പിക്കും. ഭിന്നശേഷിക്കാർക്കായി ഗ്രൂപ്പ് സോങ്, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ സോങ്, സിംഗിൾ ഡാൻസ്, ഫാൻസി ഡ്രസ്, മോണോ ആക്ട്, മിമിക്രി തുടങ്ങിയ കലാപരിപാടികളും മ്യൂസിക്കൽ ചെയർ, പെനാൽറ്റി ഷൂട്ടൗട്ട്, ബോൾ പാസിങ് തുടങ്ങിയ കായിക വിനോദങ്ങളും ഒരുക്കും. കലാപരിപാടികൾ മത്സരാധിഷ്ഠിതമായിരിക്കില്ല. ഒരാൾക്ക് ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെ പരമാവധി മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാം. പ്രായപരിധിയില്ല. പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 27-നകം രജിസ്റ്റർ ചെയ്യണം. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം: https://docs.google.com/forms/d/e/1FAIpQLSc5knm_T1gpChSaN0woDJK23ru-2E4vEXYjwgfgy7VwBg358g/viewform
ഫോൺ: 04936 205307, 7559055263 ഇ-മെയിൽ:disabilityfestwayanad@gmail.com

date