Skip to main content
യുപി വിഭാഗം മോഹിനിയാട്ടം, ഭാരതനാട്യം, നാടോടിനൃത്ത മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയ എം. ഗാഥ കല്യാണി

*കലോത്സവ വേദിയില്‍ താരമായി ഗാഥ കല്യാണി *

നൃത്തത്തോടുള്ള ഇഷ്ടവും നിരന്തരമായ പരിശീലനവും കൈമുതലാക്കി കലോത്സവ വേദിയില്‍ മികവ് തെളിയിക്കുകയാണ് എം. ഗാഥ കല്യാണി. യുപി വിഭാഗം മോഹിനിയാട്ടം, ഭാരതനാട്യം, നാടോടിനൃത്ത മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയാണ് ഗാഥ കലോത്സവ നഗരിയില്‍ ശ്രദ്ധേയമായത്. സംഘ നൃത്തം,  മലയാളം നാടകം എന്നീ മത്സര വിഭാഗങ്ങലില്‍ എ ഗ്രേഡ് സ്വന്തമാക്കിയതോടെ കലോത്സവത്തിലെ മിന്നും താരമായി മാറിയിരിക്കുകയാണ് ഈ ഏഴാം ക്ലാസുകാരി. 2025 ല്‍ നടന്ന ജില്ലാതല കലോത്സവത്തില്‍ മോഹിനിയാട്ടം, ഭാരതനാട്യം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍  എ ഗ്രേഡ് നേടിയിരുന്നു. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഒരേ നൃത്ത ഇനങ്ങളില്‍ മികച്ച വിജയം ആവര്‍ത്തിക്കാനായത് ഗാഥയുടെ കലാപരമായ മികവിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്.  മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഗാഥ. സയന്ത്, അനന്യ സയന്ത് എന്നിവരുടെ ശിക്ഷണത്തിലാണ് നൃത്ത പരിശീലനം. വി.എന്‍ മനോജിന്റെയും അശ്വതി സുരേഷിന്റെയും മകളാണ്. അടുത്ത വര്‍ഷം സംസ്ഥാനതല കലോത്സവത്തില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുകലാകാരി.

 

date