Skip to main content
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്‌ക്കൂൾ വിഭാഗം യക്ഷഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടിയ മാനന്തവാടി  ജി.വി.എച്ച്.എസ്. എസ് ടീം

*യക്ഷഗാനത്തില്‍ ഒന്നാമതായി മാനന്തവാടി ജിവിഎച്ച്എസ്എസ് *

ഹൈസ്‌കൂള്‍ വിഭാഗം യക്ഷഗാന മത്സരത്തില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാനതല യോഗ്യത നേടി. തുടര്‍ച്ചയായി പതിനെട്ട് വര്‍ഷം ഒന്നാം സ്ഥാനം നേടിയിരുന്ന മാനന്തവാടി എംജിഎം സ്‌കൂളിനെ പിന്നിലാക്കിയാണ് ജി.വി.എച്ച്.എസ.്എസ് ടീം നേട്ടം കൈവരിച്ചത്. മാനന്തവാടി ഉപജില്ലാ മത്സരത്തിലും സ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. അധ്യയന വര്‍ഷാരംഭം മുതല്‍ നടത്തിയ ചിട്ടയായ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ വിജയത്തിലെത്തിയത്. അര്‍ജുനന്റെയും ചിത്രാംഗദയുടെയും മകനായ ബഭ്രുവാഹനന്റെ കഥയാണ് യക്ഷഗാനത്തിലൂടെ അവതരിപ്പിച്ചത്. ഹിരണ്‍ കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജ്യോതിക ബിനു, അവന്തിക ആനന്ദ്, ഗൗരി ചന്ദന, അന്‍സിയ, സന്‍ഹ തസ്‌നി, അതിത്രി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. യക്ഷഗാനത്തിന്റെ പരിശീലനത്തിനും അവതരണത്തിനായും അധ്യാപകരും രക്ഷിതാക്കളും സംയുക്തമായാണ് തുക കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ക്ക് പിന്തുണ നല്‍കുന്നതിന്  അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്തത് നേട്ടത്തിന് കരുത്തായി. ആദ്യ പങ്കാളിത്തത്തില്‍ തന്നെ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടാനായത് സ്‌കൂളിനും വിദ്യാര്‍ഥികള്‍ക്കും അഭിമാനമാണെന്ന് ടീം അംഗങ്ങള്‍.

 

date