Skip to main content

വന്ദ്യം 2026 വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു*

മണലൂർ ഗ്രാമപഞ്ചായത്തിൽ 'വന്ദ്യം 2026' വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ് അധ്യക്ഷത വഹിച്ചു. മുൻ എം.പി. സി.എൻ. ജയദേവൻ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. പ്രകാശൻ, പി.കെ. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വി. സജീന്ദ്രൻ, ഷീബ സന്തോഷ്, വിലാസിനി വേണുഗോപാൽ, കെ.വി. വിനോദൻ, ആശ സുധീരൻ, സുധർമ്മൻ ചിരുകണ്ടത്ത്, മിനി അനിൽകുമാർ, സുഖില മോഹൻ, കെ.വി. ഡേവീസ്, ടോണി അത്താണിക്കൽ, പ്രസന്ന മനോജ്, പുഷ്പ വിശ്വംഭരൻ, അമ്പിളി ശശി, സിന്ധു ശിവദാസ്, സുനിത ബാബു, വിനീത് പാറമേൽ, കവിത രാമചന്ദ്രൻ, ജോജു തേക്കാനത്ത്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ കെ.എസ്. കവിത തുടങ്ങിയവർ സംസാരിച്ചു.

date