Post Category
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം
വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്കുതല കേരളോത്സവം 2026 ഡിസംബർ മൂന്നു മുതൽ ആറു വരെ നടക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആറു ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ കേരളോത്സവങ്ങളിൽ വിജയികളായവരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
ഡിസംബർ മൂന്നിന് ഗെയിംസ് മത്സരങ്ങളും നാലിന് രചനാമത്സരങ്ങളും അഞ്ചിന് കായികമത്സരങ്ങളും നടക്കും. സമാപനദിവസമായ ആറാം തിയതിയാണ് കലാമത്സരങ്ങള്‍. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും റോണി കെ. ബേബി എം.എൽ.എ. നിർവഹിക്കും.
date
- Log in to post comments