Skip to main content

ഇരിമ്പിളിയം ഗവ. വെൽഫെയർ എൽ.പി സ്കൂളിന് പുതിയ കെട്ടിടം

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.

ചടങ്ങിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി. രാജൻ ഉപഹാര വിതരണം നിർവഹിച്ചു. പ്രധാനാധ്യാപകൻ എം.കെ. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

 

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ഉമ്മുകുൽസു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മൊയ്തു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ റിയ ഗോപി, വാർഡ് അംഗങ്ങളായ ദിവ്യ ആനന്ദ്, അബ്ദുറഹിമാൻ ഹാജി, സലാം ചെമ്മുക്കൻ, കുറ്റിപ്പുറം ബി.പി.സി പി. സാജിദ്, സ്റ്റാഫ് സെക്രട്ടറി പി. മുഹമ്മദ് ഫൈസൽ, പി.ടി.എ പ്രസിഡന്റ് റസീന എന്നിവർ സംസാരിച്ചു. മുൻ പ്രധാനാധ്യാപിക കെ. കോമളം, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എ.പി. നാരായണൻ, മുൻ പി.ടി.എ പ്രസിഡന്റ് എം.ടി. മുഹമ്മദ് റഫീഖ്, സീനിയർ അധ്യാപിക പി.ജി. രേഖ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് റസീന നന്ദി പറഞ്ഞു.

date