Skip to main content

അഭിമുഖം

ഇടുക്കി ജില്ലാ ആശുപത്രി /ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക്  ഡിസംബര്‍ ഒന്നു മുതല്‍ ഒന്‍പതു വരെ അഭിമുഖം നടത്തും . ഡിസംബര്‍ ഒന്നിന് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയിലും രണ്ടിന് റേഡിയോഗ്രാഫര്‍, ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയിലും മൂന്നിന് ലോണ്ട്രി അറ്റന്‍ഡര്‍, നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലും നാലിന് ക്ലീനിംഗ് സ്റ്റാഫ്, ഫാര്‍മസിസ്റ്റ് തസ്തികയിലും ഏഴിന് നേഴ്സിംഗ് ഓഫീസര്‍, ഒ2 പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയിലും എട്ടിന് അനസ്തേഷ്യ ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍, ഒന്‍പതിന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്യാഷിയര്‍, ഇലക്ട്രീഷന്‍ തസ്തികളിലും അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളുമായി നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0486 2299574

date