Skip to main content

*വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കമ്മ്യൂണിറ്റി ഡെമോണ്‍സ്‌ട്രേഷന്‍ *

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നെല്‍ കൃഷിയില്‍ നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താന്‍ ആത്മയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി ഡെമോണ്‍സ്‌ട്രേഷന്‍ സംഘടിപ്പിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ മരവയല്‍-ചെമ്പനൂരിലെ 148.5 ഏക്കര്‍ പാടശേഖരത്തിലാണ് കമ്മ്യൂണിറ്റി ഡെമോണ്‍സ്‌ട്രേഷന്‍ സംഘടിപ്പിച്ചത്. എല്‍നിനോ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡ്രോണ്‍ സാങ്കേതിക വിദ്യയിലൂടെ കാര്‍ഷിക സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും നെല്‍കൃഷിയുടെ വരള്‍ച്ചാ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. ഓര്‍ത്തോ സിലിസിക് ആസിഡ്, സള്‍ഫേറ്റ് ഓഫ് പൊട്ടാഷ്  എന്നിവയുടെ സംയുക്ത പ്രയോഗവും കര്‍ഷകര്‍ക്കായി പരിചയപ്പെടുത്തി. കമ്മ്യൂണിറ്റി ഡെമോണ്‍സ്‌ട്രേഷന്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത, കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.സി അജീഷിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി  കൃഷി ഓഫീസര്‍ ബിബിന്‍ പൗലോസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഇ.ആര്‍ പുഷ്പ,  പി.പി റനീഷ്, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കെ.പി സുരേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖ്, എം.ആര്‍ ബബിത, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം എം.ജി ജിനി മോള്‍, സെക്രട്ടറി കെ.കെ മിനി, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date