Skip to main content

പൊതുജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 
കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം എന്നിവ മൂലം തദ്ദേശിയ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരൂജ്ജീവിപ്പിച്ചു മത്സ്യലഭ്യത വർദ്ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുക, കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ ഫഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഇൻറഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക്  എക്കോസിസ്റ്റം പ്രോജക്ട്   പദ്ധതിയിലുൾപ്പെടുത്തി  പൊതുജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് മുഖേന 2,00,000 കാർപ്പ്,  1,00,000 ആറ്റുകൊഞ്ച് ഇനത്തിൽപെട്ട മത്സ്യകുഞ്ഞുങ്ങളെ  കാവാലം ഗ്രാമപഞ്ചായത്തിലെ തട്ടാശ്ശേരി കടവിൽ നിക്ഷേപിച്ചു. കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോജോ ആന്റണി പദ്ധതി ഉദ്ഘാടനം ചെയ്തു.  ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബാലു ശേഖർ  സ്വാഗതം പറഞ്ഞു.

date