Skip to main content

ആർ.ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം ഇന്ന് നൽകും (26)

 

ആലപ്പുഴ ജില്ല അഗ്രി ഫോർട്ടി സൊസൈറ്റി ജില്ലയിലെ മികച്ച സമ്മിശ്ര കർഷകരെ തെരഞ്ഞെടുത്തു നൽകിവരുന്ന ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം സമർപ്പണം ഇന്ന് (നവംബർ 26 )ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പുരസ്കാര സമർപ്പണം നിർവഹിക്കും. ജി സുധാകരൻ എംഎൽഎ അധ്യക്ഷത വഹിക്കും.മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കളർകോട് വി സുരേഷ് കുമാറിന് ക്യാഷ് അവാർഡും പ്രശംസ പത്രവും ശിലാഫലകവും ലഭിക്കും. വിധിനിർണയ സമിതി ശുപാർശ ചെയ്ത കർഷകരെ എ ഡി തോമസ് എംഎൽഎ ആദരിക്കും .ഫലവൃക്ഷത്തൈ വിതരണവും ഇതോടൊപ്പം നടക്കും. ജില്ലാ കളക്ടർ ഷാജി വി നായർ മുഖ്യപ്രഭാഷണം നടത്തും. കൃഷി പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ പി രേണു ,എ എൻ പുരം ശിവകുമാർ ,പി വെങ്കിട്ടരാമ അയ്യർ ,ടി എസ് വിശ്വൻ തുടങ്ങിയവർ സംസാരിക്കും.

date