Skip to main content

ലഹരിക്കെതിരെ നടക്കുന്നത് സാമൂഹിക മാറ്റം-മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

ലഹരിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് വലിയൊരു സാമൂഹിക മാറ്റമാണെന്ന് വ്യവസായ-ഐ.ടി.വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറം െൈക്രം ബ്രാഞ്ച് യൂണിറ്റിനായി നിര്‍മിച്ച പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊലീസ് പിടികൂടുന്ന കേസുകളുടെ എണ്ണം നോക്കിയാല്‍ നാട്ടിലെ ലഹരിയുടെ ഭീകരാവസ്ഥ എത്രത്തോളമാണെന്ന് വ്യക്തമാകുമെന്നും എല്ലാ കുറ്റകൃത്യങ്ങളുടെയും പ്രഭവ കേന്ദ്രം ലഹരിയാണെന്നും മന്ത്രി പറഞ്ഞു.

ലഹരിവിരുദ്ധ പോരാട്ടത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റിയ ആഭ്യന്തര മന്ത്രിയെ അദ്ദേഹം വേദിയില്‍ വെച്ച് പ്രത്യേകം അഭിനന്ദിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ നടപടികളെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ യുഗത്തില്‍ സുരക്ഷാ വെല്ലുവിളികള്‍ ഏറെയുള്ള സാഹചര്യത്തില്‍ സമൂഹത്തിന്റെ സ്വൈര്യ ജീവിതം ഉറപ്പുവരുത്താന്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും പുതിയ സൗകര്യങ്ങളുള്ള ഓഫീസ് ഇതിന് കരുത്തേകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

date