Skip to main content

മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍ നിയമനം    

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ അന്തേവാസികളായ വിദ്യാര്‍ഥികളുടെ രാത്രികാല പഠനമേല്‍നോട്ട ചുമതലകള്‍ക്കായി (വൈകിട്ട് നാല് മുതല്‍ രാവിലെ എട്ടുവരെ) മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍മാരെ (എം.സി.ആര്‍.ടി) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലും തിരുവല്ല, മല്ലപ്പള്ളി, പന്തളം, പറക്കോട് എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലുമാണ് നിയമനം. പ്രതിമാസം 12,000 രൂപയാണ് ഓണറേറിയം. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം (ഇവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും). ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് പുരുഷ ഉദ്യോഗാര്‍ഥികളെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളെയും തിരഞ്ഞെടുക്കും. 2027 മാര്‍ച്ച് വരെയാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നവംബര്‍ 30 രാവിലെ 11ന് പത്തനംതിട്ട കാപ്പില്‍ ആര്‍ക്കേഡിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0468 2322712.

date