കുഴല്‍കിണര്‍ നിര്‍മാണത്തിനും കുടിവെള്ള വിതരണത്തിനും രജിസ്‌ട്രേഷനും എന്‍.ഒ.സിയും നിര്‍ബന്ധം
ജില്ലയില്‍ കുഴല്‍കിണര്‍ നിര്‍മാണത്തിലേര്‍പ്പെടുന്ന മുഴുവന്‍ റിഗ്ഗുകളും ഏജന്‍സികളും ഭൂജല വകുപ്പിന് കീഴില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. 2023 ജനുവരി 24-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് കുഴല്‍കിണര്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന റിഗ്ഗുകളും ഏജന്‍സികളും സംസ്ഥാന ഭൂജല അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ ഇല്ലാതെ കുഴല്‍കിണര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന ഏജന്‍സികള്‍ക്കെതിരെ ഭൂജല അതോറിറ്റി ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തി ഈടാക്കും. കൂടാതെ, 2026 ജനുവരി 27-ലെ ഉത്തരവ് പ്രകാരം ടാങ്കര്‍ലോറി വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഭൂജല സ്രോതസ്സിന്റെ ഉടമ സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപപത്രം (എന്‍.ഒ.സി) നിര്‍ബന്ധമായും വാങ്ങിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ടി.ബി. കോംപ്ലക്സിലുള്ള (എ-18) ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491-2528471.
- Log in to post comments