ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പാലക്കാട് ഡിവിഷനിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരെ (തികച്ചും സന്നദ്ധ സേവനം) നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വടക്കന്തറ ശ്രീ തിരുവെങ്കിട്ടപ്പന് ക്ഷേത്രം, ജി.ബി. റോഡ് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോങ്ങാട് ശ്രീ തൃപ്പലമുണ്ട മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് നിയമനം. ജി.ബി. റോഡ് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോങ്ങാട് ശ്രീ തൃപ്പലമുണ്ട മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് നവംബര്‍ 25-ന് വൈകീട്ട് അഞ്ചിന് മുമ്പായും വടക്കന്തറ ശ്രീ തിരുവെങ്കിട്ടപ്പന് ക്ഷേത്രത്തിലേക്ക് നവംബര്‍ 30-ന് വൈകീട്ട് അഞ്ചിന് മുമ്പായും അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം മലബാര്‍ ദേവസ്വം ബോര്‍ഡ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
- Log in to post comments