വനിതാരത്ന പുരസ്കാരം: നോമിനേഷന് ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി 2026ലെ വനിതാരത്ന പുരസ്കാരത്തിന് നോമിനേഷനുകള്‍ ക്ഷണിച്ചു. സാമൂഹിക സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെയാണ്് അവാര്‍ഡിനായി പരിഗണിക്കുന്നത്. മറ്റ് വ്യക്തികള്‍/ സ്ഥാപനങ്ങള്‍/ സംഘടനകള്‍ മുഖേനയാണ് നോമിനേഷനും വിവരങ്ങളും (മേഖല വിശദീകരിക്കുന്ന രേഖകള്‍, ഫോട്ടോ, പുസ്തകങ്ങള്‍, സി ഡികള്‍, പത്രക്കുറിപ്പുകള്‍)സമര്‍പ്പിക്കേണ്ടത്. നോമിനേഷനുകളും അനുബന്ധ രേഖകളും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് നവംബര്‍ 30നകം സമര്‍പ്പിക്കണം. ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്തിപത്രവും ആണ് അവാര്‍ഡ്. അവാര്‍ഡിനുള്ള വിശദവിവരങ്ങള്‍ വനിതാ ശിശു വികസന വകുപ്പിന്റെ www.wcd.kerala.gov.in ലും ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0491 2911098.
- Log in to post comments