സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: വേദികളില്‍ ഇന്ന് (നവംബര്‍ 20)
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ ഇന്ന് (നവംബര്‍ 20) വിവിധ വേദികളില്‍ നടക്കും. മണ്ണാര്‍ക്കാട് എം.ഇ.എസ്.എച്ച്.എസ്.എസില്‍ ഐ.ടി മേളയില്‍ രാവിലെ 9-ന് എച്ച്.എസ് വെബ് പേജ് ഡിസൈനിംഗ്, എച്ച്.എസ്.എസ് രചനയും അവതരണവും, എച്ച്.എസ് സ്‌ക്രാച്ച് പ്രോഗ്രാമിംഗ്, എച്ച്.എസ്.എസ് ഐ.സി.ടി ടീച്ചിംഗ് എയ്ഡ് എന്നിവ നടക്കും. ഇതേ വേദിയില്‍ ശാസ്ത്രമേളയില്‍ രാവിലെ 9.30-ന് എച്ച്.എസ്.എസ് വര്‍ക്കിംഗ് മോഡല്‍, എച്ച്.എസ്.എസ് സ്റ്റില്‍ മോഡല്‍, എച്ച്.എസ്.എസ് റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട്, എച്ച്.എസ്.എസ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പെരിമെന്റ്‌സ്, എച്ച്.എസ്.എസ് ടീച്ചിംഗ് എയ്ഡ്, എച്ച്.എസ്.എസ് ടീച്ചേഴ്‌സ് പ്രൊജക്ട്, എച്ച്.എസ്.എസ് ഇന്‍വെസ്റ്റിഗേറ്ററി പ്രൊജക്ട്, എച്ച്.എസ്.എസ് റോബോട്ടിക്‌സ് വര്‍ക്കിംഗ് മോഡല്‍, എച്ച്.എസ്.എസ് ഇലക്ട്രോണിക്‌സ് വര്‍ക്കിംഗ് മോഡല്‍, എച്ച്.എസ്.എസ് ഐ.ഒ.ടി വര്‍ക്കിംഗ് മോഡല്‍ തുടര്‍ന്ന് പ്രദര്‍ശനം എന്നിവയും, ഉച്ചയ്ക്ക് ഒന്നിന് ഐ.ടി മേളയില്‍ എച്ച്.എസ്.എസ് വെബ് പേജ് ഡിസൈനിംഗ്, എച്ച്.എസ്.എസ് സ്‌ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവയും നടക്കും.
നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസില്‍ പ്രവൃത്തിപരിചയമേളയുടെ ഭാഗമായി എച്ച്.എസ് ജനറല്‍ പ്രവൃത്തിപരിചയമേളയില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ തല്‍സമയ നിര്‍മാണ മത്സരവും ഉച്ചയ്ക്ക് രണ്ടിന് പ്രദര്‍ശന മത്സരവും നടക്കും.
മണ്ണാര്‍ക്കാട് എം.ഇ.ടി എച്ച്.എസ്.എസില്‍ സാമൂഹ്യശാസ്ത്രമേളയില്‍ രാവിലെ 9.30-ന് എച്ച്.എസ് & എച്ച്.എസ്.എസ് സ്റ്റില്‍ മോഡല്‍, എച്ച്.എസ് & എച്ച്.എസ്.എസ് ചരിത്രസെമിനാര്‍-അവതരണം, എച്ച്.എസ് & എച്ച്.എസ്.എസ് പ്രാദേശിക ചരിത്രരചന-അഭിമുഖം, എച്ച്.എസ്.എസ് വര്‍ക്കിംഗ് മോഡല്‍, എച്ച്.എസ്.എസ് ടീച്ചിംഗ് എയ്ഡ് എന്നിവ നടക്കും.
കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂരില്‍ ഗണിതമേളയില്‍ രാവിലെ 9.30-ന് എച്ച്.എസ്.എസ് തത്സമയമത്സരങ്ങള്‍, എച്ച്.എസ്.എസ് ഗണിതപ്രോജക്ട്, എച്ച്.എസ്.എസ് ഗണിതമാഗസിന്‍, എച്ച്.എസ്.എസ് ടീച്ചിംഗ് എയ്ഡ് എന്നിവയും നടക്കും.
മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മിനി മുബാസ് ഗ്രൗണ്ടില്‍ സ്‌കില്‍ ഫെസ്റ്റ് ആന്‍ഡ് കരിയര്‍ ഫെസ്റ്റ് സമാപന സമ്മേളനം വൈകിട്ട് ആറിന് മന്ത്രി എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി രാവിലെ 9.30-ന് രാമചന്ദ്ര അയ്യരും ശിഷ്യരും അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്, 10ന് ടി.പി. അജ്മല്‍ അവതരിപ്പിക്കുന്ന കരിയര്‍ സെമിനാര്‍, ഉച്ചയ്ക്ക് 12.30-ന് ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ് ബോയ്‌സ് അവതരിപ്പിക്കുന്ന വഞ്ചിപ്പാട്ട്, ഒന്നിന് വരോട് കെ.പി.എസ്.എം.എം.വി.എച്ച്.എസ്.എസിലെ കെ. വിഷ്ണു അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, 1.30-ന് യു. ഫാത്തിമ ഹിബ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട്, വൈകിട്ട് മൂന്നിന് വോയ്‌സ് ഓഫ് കലക്ട്രേറ്റ് (കലക്ട്രേറ്റ് സ്റ്റാഫ്, പാലക്കാട്) അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവ ഉണ്ടായിരിക്കും.
- Log in to post comments