Post Category
ആന്റിമൈക്രോബിയല്‍ പ്രതിരോധ ബോധവത്കരണവുമായി ആരോഗ്യവകുപ്പ്
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധ ബോധവത്കരണ പരിപാടിയുമായി ആരോഗ്യവകുപ്പ്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ അമിതമായും അശാസ്ത്രീയമായും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ആന്റിമൈക്രോബിയല്‍ പ്രതിരോധ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ 24 വരെ കുട്ടികള്‍ക്കായി സിഗ്‌നേച്ചര്‍ ക്യാമ്പയിനും വിവിധ രോഗങ്ങളെക്കുറിച്ചുള്ള അറിവുകള്‍ നല്‍കാനായി പ്രത്യേക പോസ്റ്ററുകളും മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത്യാഹിത അവസ്ഥ ഉണ്ടായാല്‍ പ്രഥമശുശ്രൂഷ സംവിധാനങ്ങള്‍, വിദഗ്ധ ചികിത്സയ്ക്കുള്ള റഫറല്‍ സൗകര്യം, ആംബുലന്‍സ് എന്നിവയും ഇവിടെ സജ്ജമാണ്.
date
- Log in to post comments