Skip to main content

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള: വേദികളില്‍ ഇന്ന് (നവംബര്‍ 19)

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ ഇന്ന് (നവംബര്‍ 19) വിവിധ വേദികളില്‍ നടക്കും. മണ്ണാര്‍ക്കാട് എം.ഇ.എസ്.എച്ച്.എസ്.എസില്‍ ഐ.ടി മേളയില്‍ രാവിലെ 9-ന് എച്ച്.എസ് ഡിജിറ്റല്‍ പെയിന്റിംഗ്, എച്ച്.എസ് രചനയും അവതരണവും, എച്ച്.എസ് അനിമേഷന്‍, എച്ച്.എസ് ഐ.സി.ടി ടീച്ചിംഗ് എയ്ഡ്, യു.പി ഐ.സി.ടി ടീച്ചിംഗ് എയ്ഡ് എന്നിവ നടക്കും. ഇതേ വേദിയില്‍ ശാസ്ത്രമേളയില്‍ രാവിലെ 9.30-ന് പ്രൈമറി & എച്ച്.എസ് ടീച്ചിംഗ് എയ്ഡ്, പ്രൈമറി & എച്ച്.എസ് ടീച്ചേഴ്‌സ് പ്രൊജക്ട്, എച്ച്.എസ് വര്‍ക്കിംഗ് മോഡല്‍, എച്ച്.എസ് സ്റ്റില്‍ മോഡല്‍, എച്ച്.എസ് റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട്, എച്ച്.എസ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പെരിമെന്റ്‌സ്, എച്ച്.എസ് ഇന്‍വെസ്റ്റിഗേറ്ററി പ്രൊജക്ട്, എച്ച്.എസ് റോബോട്ടിക്‌സ് വര്‍ക്കിംഗ് മോഡല്‍, എച്ച്.എസ് ഇലക്ട്രോണിക്‌സ് വര്‍ക്കിംഗ് മോഡല്‍, എച്ച്.എസ് ഐ.ഒ.ടി വര്‍ക്കിംഗ് മോഡല്‍ (തുടര്‍ന്ന് പ്രദര്‍ശനം) എന്നിവയും, ഉച്ചയ്ക്ക് ഒന്നിന് ഐ.ടി മേളയില്‍ എച്ച്.എസ്.എസ് ഡിജിറ്റല്‍ പെയിന്റിംഗ്, എച്ച്.എസ്.എസ് അനിമേഷന്‍ എന്നിവയും നടക്കും.

നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസില്‍ പ്രവൃത്തിപരിചയമേളയുടെ ഭാഗമായി സ്‌പെഷ്യല്‍ സ്‌കൂള്‍ മേളയില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ എച്ച്.എസ്.എസ് തല്‍സമയ നിര്‍മാണ മത്സരവും ഉച്ചയ്ക്ക് രണ്ടിന് പ്രദര്‍ശന മത്സരവും നടക്കും.

മണ്ണാര്‍ക്കാട് എം.ഇ.ടി എച്ച്.എസ്.എസില്‍ സാമൂഹ്യശാസ്ത്രമേളയില്‍ രാവിലെ 9.30-ന് എച്ച്.എസ് & എച്ച്.എസ്.എസ് അറ്റ്‌ലസ് നിര്‍മാണം, എച്ച്.എസ് & എച്ച്.എസ്.എസ് ചരിത്രസെമിനാര്‍- പ്രബന്ധരചന, എച്ച്.എസ് & എച്ച്.എസ്.എസ് പ്രാദേശിക ചരിത്രരചന, എച്ച്.എസ് & എച്ച്.എസ്.എസ് പ്രസംഗം, എച്ച്.എസ് വര്‍ക്കിംഗ് മോഡല്‍, പ്രൈമറി & എച്ച്.എസ് ടീച്ചിംഗ് എയ്ഡ് എന്നിവ നടക്കും.

കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂരില്‍ ഗണിതമേളയില്‍ രാവിലെ 9.30-ന് എച്ച്.എസ് തത്സമയമത്സരങ്ങള്‍, എച്ച്.എസ് ഗണിതപ്രോജക്ട്, എച്ച്.എസ് ഗണിതമാഗസിന്‍, എച്ച്.എസ് ടീച്ചിംഗ് എയ്ഡ്, യു.പി ടീച്ചിംഗ് എയ്ഡ് എന്നിവയും നടക്കും.

date