Skip to main content

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണ വാരാചരണം: സമാപന സമ്മേളനം ഇന്ന് (നവംബര്‍ 24)

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണ വാരാചരണം സമാപന സമ്മേളനവും ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ഇന്ന് (നവംബര്‍ 24) രാവിലെ 11 ന് കോന്നി മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ബ്ലോക്കില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍ ജയശ്രീ അധ്യക്ഷയാകും. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എ ഷാജി സ്വാഗതം ആശംസിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജെ മണികണ്ഠന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ജീവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date