Post Category
ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2027 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ് കോഴ്സിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ബിരുദം ആണ് യോഗ്യത. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍. സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. https://app.srccc.in/register ലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. മാര്‍ത്തോമ സുവിശേഷ സേവിക സംഘം, മഞ്ചാടി പി ഒ, തിരുവല്ലയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍: 9207267625, 9447705300, 9447063043.
date
- Log in to post comments