Post Category
ശബരിമലയില്‍ ശുചീകരണ തൊഴിലാളി ഒഴിവ്
ശബരിമല സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ താല്‍ക്കാലിക ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ അഞ്ച് ശുചീകരണ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 40 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ദിവസവേതനം 710 രൂപ. യോഗ്യരായ അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം നാഷണല്‍ ആയുഷ് മിഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നവംബര്‍ 26ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0468 2995008.
date
- Log in to post comments